ഭര്‍ത്താവിന് കാന്‍സര്‍ വന്നപ്പോള്‍ ചികിത്സക്കായി കടം വാങ്ങി. നാള്‍ക്കുനാള്‍ ചെലവുകളും അസുഖവും കൂടിക്കൂടി വന്നു. അങ്ങനെയാണ് കിടപ്പാടത്തിന്റെ ആധാരം ബാങ്കില്‍ പണയപ്പടുത്തി വായ്പ എടുത്തത്. തിരിച്ചടവിന്റെ കാലത്ത് ആശുപത്രിയുടെ തിണ്ണകളിലായിരുന്നു. നോട്ടീസുകള്‍ വന്നു, മുന്നറിയിപ്പുകള്‍ വന്നു. ഭര്‍ത്താവിന്റെ ജീവനേക്കാള്‍ വലുതായിരുന്നില്ല അതൊന്നും. ഒടുവില്‍, വായ്പയും പലിശയും ചേര്‍ത്ത് 16 ലക്ഷം! ഭര്‍ത്താവ് മരിച്ചു. വീട് ജപ്തിയായി. രണ്ട് പെണ്‍കുട്ടികളാണ്. എവിടെ പോകും?
അങ്ങനെയാണ് ആര്‍ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിയത്. അന്വേഷിച്ചപ്പോള്‍ അനേകം കുടുംബങ്ങള്‍ പെരുവഴിയിലാണ്. പലരും ആത്മഹത്യയുടെ വക്കില്‍. സഹായിക്കാനൊക്കുമോ എന്നായിരുന്നു പിന്നീടുള്ള ചിന്ത. അതാണ് നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.
ജീവിതം പാതിവഴിയിലെവിടെയോ നഷ്ടപ്പെട്ട ഈ പാവങ്ങളോട് കരുണ കാണിക്കാം. നിങ്ങളുടെ ചെറിയ സഹായങ്ങള്‍ രക്ഷയാവുന്നത് അനേകം കുടുംബങ്ങള്‍ക്കാണ്. നഷ്ടപ്പെട്ടുപോയ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നത് അനേകം ജീവിതങ്ങളെയാണ്. നമുക്ക് ആര്‍ദ്രമാവാം, ഇവരെ സഹായിക്കാം..